ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

2011 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മുല്ലപ്പെരിയാർ ഡീകമ്മീഷൻ ചെയ്യുക

മുല്ലപ്പെരിയാറിനെ കറിച്ച് ഇപ്പോൾ പറഞ്ഞു കേൾക്കുന്ന വിവരങ്ങൾ ശരിയാണെങ്കിൽ അവിടുത്തെ അവസ്ഥ വളരെ ഭീതിതമാണ്. ഇവിടെ 'ശരിയാണെങ്കിൽ' എന്ന പദം ഞാൻ പ്രയോഗിച്ചത് മനപ്പൂർവ്വമാണ്. ഒരു നിർമ്മിതവസ്തുവിന്റെ ആയുസ്സ് തീരുമാനിക്കുന്നത് ചില മുൻകരുതലുകൾക്കു വേണ്ടി കൂടിയാണ്. ആ വസ്തു, നിശ്ചിതകാലാവധിക്കു ശേഷം നിലനിൽക്കുന്നത് മനുഷ്യനോ പ്രകൃതിക്കോ അപകടം വരുത്തുന്ന ഒന്നാണെങ്കിൽ അത് തുടർന്നും നിലനിൽക്കില്ല എന്ന് ഉറപ്പുവരുത്തേണ്ടത് ഈ മുൻകരുതലുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. ബന്ധപ്പെട്ടവരുടെ പ്രസ്താവനകളിൽ നിന്നും മാധ്യമങ്ങളിലെ റിപ്പോർട്ടുകളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് ഡാം ഇപ്പോൾ വളരെ അപകടകരമായ അവസ്ഥയിലാണ് എന്നു തന്നെയാണ്. എന്നിട്ടും എന്തിനു വേണ്ടിയാണ് കേരളം പുതിയ അണക്കെട്ടിനു വേണ്ടി വാശി പിടിക്കുന്നത്? പത്തോ പതിനഞ്ചോ വർഷങ്ങൾക്കു ശേഷം മാത്രം പണിതീർന്നേക്കാവുന്ന ഒരു അണക്കെട്ടു വരുന്നതു വരേക്കും ഇപ്പോഴുള്ളത് നിലനിൽക്കുമെന്ന് ഇവർക്കുറപ്പുണ്ടോ? എങ്കിൽ തമിഴ്‌നാട്ടുകാർ പറയുന്നത് അംഗീകരിച്ചു കൊടുക്കുക തന്നെയല്ലേ നമ്മളും ചെയ്യുന്നത്? ഇത്രയും കാലം കൂടി നിലനിൽക്കും എന്ന് ഉറപ്പുള്ള ഒന്നിന്റെ പേരിൽ എന്തിനാണ് ആ...

ചൂണ്ടുവിരല്‍: സ്വകാര്യസ്കൂള്‍ മാനേജ്മെന്റുകളുടെ ധിക്കാരങ്ങള്‍

ചൂണ്ടുവിരല്‍: സ്വകാര്യസ്കൂള്‍ മാനേജ്മെന്റുകളുടെ ധിക്കാരങ്ങള്‍

കൊലക്കത്തിക്കിരയാവുന്ന ജനാധിപത്യം

" നാളത്തെ കേരളത്തിലെ " നാളത്തെ കേരളവും ആഗസ്റ്റ് പതിഞ്ചും എന്ന പോസ്റ്റ് വായിച്ചപ്പോൾ എനിക്കും ഒന്നു പോസ്റ്റണം എന്നു തോന്നി. അവിവേകം പൊറുക്കുക!!! 2003 ജൂൺ ലക്കം ആശയസമന്വയത്തിൽ പ്രസിദ്ധീകരിച്ചതാണ് ഈ ലേഖനം. ബ്ലോഗിൽ ഒരിക്കൽ കൂടി.... ****** *****      ജനാധിപത്യത്തെ തികച്ചും രാഷ്ട്രീയമായാണ് ഇത്രയും കാലം കൈകാര്യം ചെയ്തത്. ഒരു സംസ്കാരമായി ജനാധിപത്യത്തെ ഉൾക്കൊള്ളാൻ നമുക്കായിട്ടില്ല. ഫ്യൂഡൽ അവശിഷ്ട സംസ്കാരവും ജനാധിപത്യ ഭരണക്രമവും എന്നതാണ് നാം തുടർന്നു വരുന്ന രീതി. ഇങ്ങനെ പരസ്പരം യോജിക്കാത്തവയുടെ യോജിപ്പിന്റെ സ്വാഭാവിക അന്ത്യമാണ് ഇപ്പോൾ നാം കണ്ടുകൊണ്ടിരിക്കുന്നത്. ഈ പ്രകൃയക്ക് ആക്കം കൂട്ടുന്നതിനായുള്ള ജനാധിപത്യ വിരുദ്ധശക്തികളുടെ- മുതലാളിത്തവും വർഗ്ഗീയശക്തികളും- ബോധപൂർവ്വമായ ഇടപെടൽ അടുത്ത കാലത്തായി ഇന്ത്യയിൽ ശക്തിപ്പെട്ടു തുടങ്ങിയിട്ടുണ്ട്.      രാഷ്ട്രീയ സമരങ്ങളുടെ അരാഷ്ട്രീയവൽക്കരണവും വിശ്വാസ്യത നഷ്ടപ്പെടുത്തലും എല്ലാ പാർട്ടികളും സംഘടനകളും പ്രചരിപ്പിക്കൽ, ഏതു വ്യക്തിയും സ്വന്തം സാമ്പത്തിക ലാഭത്തെ ആസ്പദമാക്കി മാത്രമാണ് പ്രവർത്തിക്കുന്നത് എന്നുള്ള ...

വിദ്യാലയങ്ങളിലെ കൊഴിഞ്ഞുപോക്ക്

     പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്കിനെ കുറിച്ച് കുറെ കാലമായി നമ്മൾ ചർച്ച ചെയ്തു തുടങ്ങിയിട്ട്. കൊഴിഞ്ഞു പോക്കിന് പലരും പല കാരണങ്ങളും പലപ്പോഴായി പറയാറുണ്ട്. കുട്ടികൾ അൺഎയ്ഡഡ് വിദ്യാലയങ്ങളിൽ പോകുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ഒരു കൂട്ടർ പറയുമ്പോൾ അതല്ല ജനനനിരക്കിലുണ്ടാവുന്ന കുറവാണ് ഇതിനു കാരണം എന്നാണു മറ്റൊരു കൂട്ടർ പറയുന്നത്. ഈ രണ്ടു കാരണങ്ങളിലും സത്യമുണ്ട് എന്നാണ് എനിക്കു തോന്നുന്നത്. ജനന നിരക്കിൽ കുറവുണ്ട് എന്നു പറയുമ്പോൾ എത്ര കുറയുന്നു എന്ന് ആരും പറയുന്നില്ല. ജനന നിരക്കിലുണ്ടാവുന്ന കുറവിന് ആനുപാതികമായിട്ടാണോ സ്ക്കൂൾ പ്രവേശനത്തിലുണ്ടാവുന്ന കുറവ് എന്നറിയണമെങ്കിൽ ഓരോ വർഷവും സ്ക്കൂളിൽ ചേരേണ്ട കുട്ടികളുടെ എണ്ണം എത്രയാണ് എന്ന് അറിയാൻ കഴിയണം. ഓരോ കുട്ടിയും ജനിക്കുമ്പോൾ രജിസ്റ്റർ ചെയ്യുന്നുണ്ട്. എന്നിട്ടും ഓരോ പഞ്ചായത്ത് അതിർത്തിയിലും എത്ര കുട്ടികൾ വീതം ഓരോ വർഷവും സ്ക്കൂളിൽ ചേരേണ്ടതുണ്ട് എന്ന് മുൻകൂട്ടി പറയുവാൻ നമുക്കാവുന്നില്ല. മാത്രമല്ല ജനനം രജിസ്റ്റർ ചെയ്യുന്നത് കുട്ടി ജനിച്ച പഞ്ചായത്തിലാണ്. അതായത് പ്രസവം നടന്ന ആശുപത്രി നിൽക്കുന്ന പഞ്ച...

ജനലോക്പാൽ ചർച്ച ചെയ്യുമ്പോൾ

     അഴിമതിക്കെതിരായുള്ള ജനാഭിപ്രായം വർഷങ്ങൾക്കു മുമ്പു തന്നെ സമൂഹത്തിൽ രൂപം കൊണ്ടു കഴിഞ്ഞിട്ടുള്ളതാണ്. അതുകൊണ്ടാണ് നാല്പതു വർഷങ്ങൾക്കപ്പുറത്തു നിന്നും ലോക്പാൽ എന്ന ശബ്ദം നമ്മൾ കേൾക്കാനിടയായതും. പക്ഷെ ഈ കാലങ്ങളിലെല്ലാം തന്നെ ഈ ശബ്ദത്തെ രൂപമാക്കി മറ്റുന്നതിനെ ആരെല്ലാമോ ചേർന്ന് തടഞ്ഞുകൊണ്ടിരുന്നു. സമൂഹത്തിൽ അഴിമതി വർദ്ധിക്കുകയും നമ്മൾ ആഗ്രഹിക്കാത്ത ഇടത്തേക്കെല്ലാം അത് പടർന്ന് കയറുകയും ചെയ്തു. അവസാനം നാല്പതു വർഷങ്ങളുടെ ഇങ്ങേ തലക്കൽ അണ്ണാ ഹസാരെ എന്ന ഒരു ഗാന്ധിയന്റെ നേതൃത്വത്തിൽ ജനങ്ങൾ സംഘടിക്കുകയും ഇനിയും രൂപരഹിത ലോക്പാൽ സഹിക്കാൻ കഴിയില്ല എന്ന് പ്രഖ്യാപിക്കുകയും സർക്കാർ അതിന് കീഴടങ്ങുകയും ചെയ്തു. ലോകപാൽ ബിൽ പാർലമെന്റിൽ ഈ വർഷകാല സമ്മേളനത്തിൽ തന്നെ അവതരിപ്പിക്കും എന്ന് സമ്മതിച്ചു. ഇതിനു വേണ്ടി പൊതുസമൂഹത്തിൽ നിന്നുള്ള പ്രതിനിധികളെ കൂടി ഉൾപ്പെടുത്തി സമിതി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിരിക്കുകയാണല്ലോ.      ഈ അവസരത്തിൽ ഈ നിയമത്തിന്റെ പരിധിയിൽ ആരെയെല്ലാം ഉൾപ്പെടുത്തും എന്ന കാര്യത്തിലാണ് എന്റെ സന്ദേഹം. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരും മാത്രം മതിയ...

സിന്ധു ജോയി ഉയർത്തുന്ന ചോദ്യങ്ങൾ

     ആദ്യം തലക്കെട്ടിനെ ഒന്നു വിശദീകരിക്കാം. ഇതിലൂടെ ഞാൻ ഉദ്ദേശിക്കുന്നത് സിന്ധു ജോയി പത്രക്കാരോട് ചോദിച്ച ചോദ്യങ്ങളല്ല. സിന്ധു ജോയി പ്രശ്നം എന്റെ മനസ്സിലുയർത്തിയ ചോദ്യങ്ങളാണ്. നിരവധി നാളായി മാർക്സിസ്റ്റുപാർട്ടിയുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒരാളാണ് സിന്ധു. പുറത്തു പോകുന്നതു വരെയും ഇതിനെ കുറിച്ചുള്ള എന്തെങ്കിലും സൂചനകൾ പുറത്തുവന്നിരുന്നതുമില്ല. തെരഞ്ഞെടുപ്പുഫലം ഇടതുപക്ഷത്തിനനുകൂലമാകുമെന്ന് അവർ കരുതുന്ന വേളയിലാണ് അവർ പുറത്തു പോകുന്നത്. അവർക്കുണ്ടായിരുന്ന ഏകപരാതി അർഹിക്കുന്ന പരിഗണന ലഭിച്ചില്ല എന്നതു മാത്രമായിരുന്നു. ചെന്നു കയറിയത് കോൺഗ്രസ്സിനകത്തേക്കും.      സിന്ധു ജോയി പാർട്ടി തന്നെ പരിഗണിക്കാത്തതു കൊണ്ടാണ് അതിൽ നിന്ന് ഇറങ്ങിപ്പോരേണ്ടി വന്നത് എന്നാണ് പറയുന്നത്. ഇത്രയും ഉയർന്ന പദവിയിലിരുന്നിട്ടു പോലും സ്വന്തം പരിഗണനയാണ് പ്രധാനം എന്ന വിചാരത്തിലേക്ക് എങ്ങനെ അവർ എത്തിപ്പെട്ടു? സ്ഥാനങ്ങളല്ല താൻ ആവശ്യപ്പെട്ടത് എന്നും പ്രവർത്തിക്കാനുള്ള അവസരങ്ങളാണ് എന്നും അവർ വിശദീകരിക്കുന്നുണ്ട്. തികച്ചും വ്യക്തിപരമായ കാര്യങ്ങളാണ് ഈ ഇറങ്ങിപ്പോക്കിനു പിന്നിലെന്നു വ്യക്തം. ഇ...

വിയെസ്സും മാറുന്ന കേരളവും

     കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ കേരളം മുഴുവൻ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരുന്നത് വി . എ സ്സിനെ കുറിച്ചായിരുന്നു. തങ്ങൾ ആഗ്രഹിക്കുന്ന വ്യക്തിയുടെ സ്ഥാനാർത്ഥിത്വത്തിനു വേണ്ടി ജനങ്ങൾ തെരുവിലിറങ്ങുന്നതും പ്രകടനം നടത്തുന്നതും കേരളത്തിലാദ്യമായി വി . എ സ്സിന്റെ കാര്യത്തിൽ തന്നെയായിരിക്കും നടന്നിരിക്കുക എന്നു തോന്നുന്നു. അഞ്ചു വർഷങ്ങൾക്കു മുമ്പായിരുന്നു അത്. ജനവികാരം കണക്കിലെടുത്ത് പാർട്ടി അതിന്റെ തീരുമാനം മറ്റിയതും മാർക്സിസ്റ്റു പാർട്ടിയുടെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും. ഇ.എം.എസ്സിനെ പാർട്ടി സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റാൻ തീരുമാനിച്ചപ്പോഴോ നായനാരെ തെ ര ഞ്ഞെടുപ്പു രംഗത്തു നിന്നു മാറ്റി നിർത്തിയപ്പോഴോ ഉണ്ടാകാത്ത പ്രതിഷേധമാണ് വി.എസ്സിന്റെ കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. സമൂഹത്തിലുണ്ടായിട്ടുള്ള ഘടനാപരമായ ചില മാറ്റങ്ങൾ ഇതിനു കാരണമായിട്ടുണ്ടോ എന്ന എന്റെ ചില സന്ദേഹങ്ങളാണ് ഇവിടെ പങ്കുവെക്കാൻ പോകുന്നത്.      പിൽക്കാലമുതലാളിത്തത്തിന്റെ പൊതുസ്വഭാവത്തെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ അമേരിക്കൻ മാർക്സിസ്റ്റ് ചിന്തകനായ ഫ്രെഡറിക് ജെയിംസൺ സൂക്ഷ്മതല സാമൂഹ്യപ്രസ്ഥാനങ്ങൾ...

ലോകം പട്ടിണിയിലേക്കോ

     ഈ വർഷം ഭക്ഷ്യധാന്യക്കെടുതി രൂക്ഷമാകുമെന്ന് ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഫൂഡ് ആന്റ് അഗ്രികൾചർ ഓർഗനൈസേഷൻ മുന്നറിയിപ്പു നൽകുന്നു. ജനുവരി മാസത്തെ അപേക്ഷിച്ച് വളരെ ഉയർന്ന തോതിലുള്ള വിലക്കയറ്റമാണ് ഭക്ഷ്യധാന്യങ്ങൾക്ക് ഉണ്ടായിരിക്കുന്നത് എന്ന്‍ മാര്‍ച് 3 വ്യാഴാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ എഫ്.എ.ഒ പറയുന്നു. ജനുവരിയിലെ 231 പോയന്റിൽ നിന്ന് 236 പോയന്റിലേക്ക് ഉയന്നാണ് ഫെബ്രുവരിയിൽ ലോക ഭക്ഷ്യവിലനിലവാരം റെക്കോർഡ് ഭേദിച്ചിരിക്കുന്നത്. ഇത് ഇനിയും ഉയരാനുള്ള സധ്യതയും എഫ്.എ.ഒ ചൂണ്ടിക്കാട്ടുന്നുണ്ട്. എണ്ണവിലയിലുണ്ടായ കുതിച്ചു ചാട്ടവും ഭക്ഷ്യധാന്യ ശേഖരത്തിലുള്ള കുറവുമാണ് ഇതിനുള്ള കാരണമായി അവർ പറയുന്നത്.       പാലുല്പന്നങ്ങൾക്ക് കഴിഞ്ഞ മാസം 4 ശതമാനവും ഭക്ഷ്യധാന്യങ്ങൾക്ക് 3.7 ശതമാനവും മാംസത്തിന് 2 ശതമാനവുമാണ് വിലക്കയറ്റം അനുഭവപ്പെട്ടത്. അമേരിക്കയിൽ ചോളം എഥനോൾ ഉല്പാദനത്തിനു വേണ്ടി വൻ‌തോതിൽ ഉപയോഗിക്കുന്നതും ഭക്ഷ്യധാന്യ ക്ഷാമത്തിന് കാരണമായി പറയുന്നു. എണ്ണവിലയിലുണ്ടാവുന്ന വർദ്ധനവ് വളത്തിന്റെ വിലയിലും ഗതാഗതച്ചെലവിലും വർദ്ധനവുണ്ടാക്കുന്നു. ആഫ്രിക്കൻ രാജ്യങ്ങളിലാണ് വി...

ഈ കുട്ടികളെയും കൊണ്ട് എങ്ങോട്ടാണീ ലോകം പോകുന്നത്?

     ആരാലും ശ്രദ്ധിക്കപ്പെടാതെ ചെറുപ്പത്തിലേ ദുരിതവും പേറി മരണത്തിലേക്കു നടക്കുന്ന ഈ കുട്ടികളെയും കൊണ്ട് എങ്ങോട്ടാണ് ഈ ലോകം പോകുന്നത്? ശാസ്ത്രവും സാങ്കേതിക വിദ്യയും വളരുകയും സുഖസൌകര്യങ്ങളും ആർഭാടങ്ങളും കുന്നുകൂടുകയും കോർപ്പറേറ്റുകളുടെ ആസ്തി ശതകോടികൾ മറികടക്കുകയും ചെയ്യുമ്പോൾ അതിനു വിപരീതമായ അനുപാതത്തിൽ വളരുന്ന ദാരിദ്ര്യത്തെ കുറിച്ചാണ് ഫെബ്രുവരി 25നു പ്രസിദ്ധീകരിച്ച യൂണിസെഫിന്റെ ഈ വർഷത്തെ ‘കുട്ടികളുടെ അവസ്ഥയെ കുറിച്ചുള്ള റിപ്പോർട്ട്‘ വ്യാകുലപ്പെടുന്നത്. കൌമാരക്കാരെ കുറിച്ചാണ് ഈ വർഷത്തെ റിപ്പോർട്ട്. വലിയൊരു വിഭാഗം കുട്ടികൾക്കും നല്ല വിദ്യാഭ്യാസമോ മരുന്നോ ജീവിതസൌകര്യങ്ങളോ ലഭ്യമല്ലത്രെ. 70 മില്യൻ കുട്ടികൾക്ക് സെക്കന്ററി വിദ്യാഭ്യാസം ലഭ്യമല്ല. പെൺകുട്ടികൾക്കാകട്ടെ ആൺകുട്ടികൾക്കു കിട്ടുന്ന വിദ്യാഭ്യാസസൌകര്യം പോലും കിട്ടുന്നില്ല. ലോകത്തുള്ള ആകെ കൌമാരക്കരിൽ പകുതിയോളം വരും ഇവർ. ഇതിൽ 88% കുട്ടിളും ജീവിക്കുന്നത് വികസ്വരരാജ്യങ്ങളിലാ‍ണ്. ഇവരെയും വെച്ചുകൊണ്ടാണ് ഈ രാജ്യങ്ങൾ വികസനത്തിന്റെ പടവുകൾ കയറേണ്ടത്. ശരിയായ വിദ്യാഭ്യാസം ലഭിക്കത്തതുകൊണ്ട് ഈ കുട്ടികൾ ജീവിതത്തിൽ പല വിധത്തിലുള്ള ചൂ...

തുറന്ന ക്ലാസ്സ്മുറി

     എ.പി.മൊയ്തീൻ തുറന്ന ക്ലാസ്സ്മുറി എന്ന പേരിൽ പരിഭാഷപ്പെടുത്തിയ കെ.ടി.മാർഗ്ഗരറ്റിന്റെ പുസ്തകം  ഇന്നാണ് വായിച്ചു തീർന്നത്. പത്തു വർഷം മുമ്പ് ഇതിന്റെ ഇംഗ്ലീഷ് പതിപ്പ് വായിച്ചപ്പോൾ ഉണ്ടായ താല്പര്യം ഒരു കുറിപ്പാക്കി ആശയസമന്വയം മാസികക്ക് അയച്ചു കൊടുത്തു. 2001 നവംബർ ലക്കത്തിൽ അത് പ്രസിദ്ധീകരിക്കുകയുണ്ടായി. ഇന്ന് പുസ്തകം വായിച്ചു തീർന്നപ്പോൾ അത് തപ്പിയെടുത്ത് ഒന്നു വായിച്ചു നോക്കി. അപ്പോൾ ആ കുറിപ്പിനെ ബൂലോകത്തേക്കൊന്നിറക്കാൻ തോന്നി. തുറക്കുന്ന വാതിലുകൾ      ഒരു സമൂഹത്തിന്റെ വളർച്ചയിൽ ആ സമൂഹത്തിന് ലഭിക്കുന്ന വിദ്യാഭാസത്തിന് വളരെ പ്രധാനപ്പെട്ട പങ്കാണുള്ളത്. സമൂഹം ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും പ്രതികരിക്കുന്നതും അവർക്ക് ലഭിച്ച വിദ്യാഭ്യാസത്തിന് അനുഗുണമായിട്ടായിരിക്കും. പലപ്പോഴും വിദ്യാഭ്യാസത്തിന്റെ സ്വഭാവം നിശ്ചയിക്കുന്നത് ആ സമൂഹത്തിന് മുകളിൽ അധികാരം കൈയ്യാളുന്നവരായിരിക്കും. ഇത് സമൂഹത്തിന്റെ ആവശ്യങ്ങൾ പൂരിപ്പിക്കുന്നതും അതിന്റെ വളർച്ചക്കുതകുന്നതും ആയിരിക്കണമെന്നില്ല. നേരെമറിച്ച് മേലാളവർഗ്ഗത്തിന്റെ താല്പര്യസംരക്ഷണത്തിനുതകുന്നതായിരിക്കും.  ...

ആരു നടത്തും ഇനിയൊരു വിപ്ലവം

                               ഒരു സമത്വസുന്ദരലോകത്തെ കുറിച്ചും അതിനു വേണ്ടി നടത്തേണ്ട സാമൂഹ്യ വിപ്ലവത്തെ കുറിച്ചും കുറേ നല്ല സ്വപ്നങ്ങളുണ്ടായിരിന്നു മുന്‍തലമുറകളില്‍ പെട്ട കുറേ പേര്‍ക്കെങ്കിലും. പുതിയ തലമുറക്ക് അത്തരം സ്വപ്നങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നു എന്നു തന്നെ പറയാം. സോവിയറ്റ് യൂണിടനടക്കമുള്ള സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ തകര്‍ച്ചയാണ് ഇതിന് കാരണമെന്ന് പറഞ്ഞു കൂടാ.      ചൂഷണത്തില്‍ നിന്നും ദാരിദ്ര്യത്തില്‍ മുക്തമായ ലോകത്തെ കുറിച്ചുള്ള സങ്കല്‍പം എക്കാലത്തും ഉണ്ടായിരുന്നു എങ്കിലും അത്തരമൊരു ലോകം സൃഷ്ടിക്കുന്നതിനു വേണ്ട ശാസ്ത്രീയമായ മാര്‍ഗ്ഗരേഖ തയ്യാറാക്കിയത് മാര്‍ക്സും അദ്ദേഹത്തിന്‍റെ അനുയായികളും ആയിരുന്നു. തൊഴിലാളിവർഗ്ഗമായിരുന്നു വിപ്ലവത്തിന് നേതൃത്വം കൊടുക്കേണ്ടിയിരുന്നത്. മുതലാളിത ചൂഷണം ഏറ്റവും ക്രൂരമായി അനുഭവിച്ചുകൊണ്ടിരുന്ന തൊഴിലാളികൾ അതിൽ നിന്ന് രക്ഷപ്പെടാൻ വളരെ ആത്മാർഥമായി ആഗ്രഹിച്ചു. തങ്ങളെ പോലെ തന്നെ ദുരിതം അനുഭവിക്കുന്നവരാണ് മറ്റു തൊഴിലാളികളും എന്ന തിരിച്ചറിവ് അവരിൽ ഐക്യബോധം ഉള...