ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ലോകം പട്ടിണിയിലേക്കോ








     ഈ വർഷം ഭക്ഷ്യധാന്യക്കെടുതി രൂക്ഷമാകുമെന്ന് ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഫൂഡ് ആന്റ് അഗ്രികൾചർ ഓർഗനൈസേഷൻ മുന്നറിയിപ്പു നൽകുന്നു. ജനുവരി മാസത്തെ അപേക്ഷിച്ച് വളരെ ഉയർന്ന തോതിലുള്ള വിലക്കയറ്റമാണ് ഭക്ഷ്യധാന്യങ്ങൾക്ക് ഉണ്ടായിരിക്കുന്നത് എന്ന്‍ മാര്‍ച് 3 വ്യാഴാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ എഫ്.എ.ഒ പറയുന്നു. ജനുവരിയിലെ 231 പോയന്റിൽ നിന്ന് 236 പോയന്റിലേക്ക് ഉയന്നാണ് ഫെബ്രുവരിയിൽ ലോക ഭക്ഷ്യവിലനിലവാരം റെക്കോർഡ് ഭേദിച്ചിരിക്കുന്നത്. ഇത് ഇനിയും ഉയരാനുള്ള സധ്യതയും എഫ്.എ.ഒ ചൂണ്ടിക്കാട്ടുന്നുണ്ട്. എണ്ണവിലയിലുണ്ടായ കുതിച്ചു ചാട്ടവും ഭക്ഷ്യധാന്യ ശേഖരത്തിലുള്ള കുറവുമാണ് ഇതിനുള്ള കാരണമായി അവർ പറയുന്നത്. 


     പാലുല്പന്നങ്ങൾക്ക് കഴിഞ്ഞ മാസം 4 ശതമാനവും ഭക്ഷ്യധാന്യങ്ങൾക്ക് 3.7 ശതമാനവും മാംസത്തിന് 2 ശതമാനവുമാണ് വിലക്കയറ്റം അനുഭവപ്പെട്ടത്. അമേരിക്കയിൽ ചോളം എഥനോൾ ഉല്പാദനത്തിനു വേണ്ടി വൻ‌തോതിൽ ഉപയോഗിക്കുന്നതും ഭക്ഷ്യധാന്യ ക്ഷാമത്തിന് കാരണമായി പറയുന്നു. എണ്ണവിലയിലുണ്ടാവുന്ന വർദ്ധനവ് വളത്തിന്റെ വിലയിലും ഗതാഗതച്ചെലവിലും വർദ്ധനവുണ്ടാക്കുന്നു. ആഫ്രിക്കൻ രാജ്യങ്ങളിലാണ് വിലക്കയറ്റം ഏറ്റവും രൂക്ഷമാവുന്നത്. 


     കാർഷികമേഖലയിലും മറ്റിടങ്ങളിലെ പോലെ ശാസ്ത്രസാങ്കേതിക വിദ്യകൾ വളരെയേറെ പുരോഗതി പ്രാപിച്ചിട്ടും ലോകം ഇന്നും ഭക്ഷ്യധാന്യക്കമ്മി നേരിടുന്നത് എന്തു കൊണ്ട്? 


     എഫ്.എ.ഒയുടെ മുന്നറിയിപ്പ് ഗൌരവത്തിലെടുത്ത് ആവശ്യമായ മുൻ‌കരുതലുകളെടുത്തില്ലെങ്കിൽ ഇന്ത്യയിലെ വിലക്കയറ്റം ഇനിയും രൂക്ഷമാകും. ദശകോടീശ്വരന്മാരുടെ ആസ്തിയോടൊപ്പം ദശകോടികളുടെ പട്ടിണി മരണത്തിനും സാദ്ധ്യതയുണ്ട്. രാഷ്ട്രസുരക്ഷ എന്നാൽ അതിർത്തിസംരക്ഷണം മാത്രമല്ല എന്നും രാഷ്ട്രത്തിനകത്തെ ജനങ്ങളുടെ സുരക്ഷ കൂടിയാണെന്നും നമ്മൾ ഇനിയെങ്കിലും തിരിച്ചറിഞ്ഞേ മതിയാകൂ. ഉല്പാദനം വർദ്ധിപ്പിച്ചതു കൊണ്ടു മാത്രം കാര്യമായില്ല അത് നീതി പൂർവമായി വിതരണം ചെയ്യുക കൂടി വേണം. എന്നാൽ മാത്രമേ ദാരിദ്ര്യത്തെ ഇല്ലായ്മ ചെയ്യാനാകൂ. ഒരിടത്ത് കുമിഞ്ഞു കൂടുന്ന സമ്പത്ത് മറ്റൊരിടത്തു നിന്ന് കോരിയെടുക്കപ്പെടുന്നതാണെന്ന് നാം ഇനിയെങ്കിലും തിരിച്ചറിഞ്ഞേ മതിയാകൂ. ശമ്പള പരിഷ്കരണം നടത്തുമ്പോഴും തൊഴിലുറപ്പു പദ്ധതിയുടെ കൂലി വർദ്ധിപ്പിക്കുമ്പോഴും വിലവർദ്ധനവിനെ പിടിച്ചു നിർത്തുന്നതിനുള്ള പദ്ധതികൾ കൂടി ആവിഷ്കരിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ കൂടിയ വേതനത്തിന്റെ ഗുണം അവർക്കു ലഭിക്കുകയുള്ളു. അല്ലെങ്കിൽ ദശകോടീശ്വരന്മാരുടെ ആസ്തി (ആർത്തി) വർദ്ധിപ്പിക്കുന്നതിനു മാത്രമേ ഈ പരിഷ്കരണങ്ങൾ കൊണ്ടു സാദ്ധ്യമാകൂ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കൊലക്കത്തിക്കിരയാവുന്ന ജനാധിപത്യം

" നാളത്തെ കേരളത്തിലെ " നാളത്തെ കേരളവും ആഗസ്റ്റ് പതിഞ്ചും എന്ന പോസ്റ്റ് വായിച്ചപ്പോൾ എനിക്കും ഒന്നു പോസ്റ്റണം എന്നു തോന്നി. അവിവേകം പൊറുക്കുക!!! 2003 ജൂൺ ലക്കം ആശയസമന്വയത്തിൽ പ്രസിദ്ധീകരിച്ചതാണ് ഈ ലേഖനം. ബ്ലോഗിൽ ഒരിക്കൽ കൂടി.... ****** *****      ജനാധിപത്യത്തെ തികച്ചും രാഷ്ട്രീയമായാണ് ഇത്രയും കാലം കൈകാര്യം ചെയ്തത്. ഒരു സംസ്കാരമായി ജനാധിപത്യത്തെ ഉൾക്കൊള്ളാൻ നമുക്കായിട്ടില്ല. ഫ്യൂഡൽ അവശിഷ്ട സംസ്കാരവും ജനാധിപത്യ ഭരണക്രമവും എന്നതാണ് നാം തുടർന്നു വരുന്ന രീതി. ഇങ്ങനെ പരസ്പരം യോജിക്കാത്തവയുടെ യോജിപ്പിന്റെ സ്വാഭാവിക അന്ത്യമാണ് ഇപ്പോൾ നാം കണ്ടുകൊണ്ടിരിക്കുന്നത്. ഈ പ്രകൃയക്ക് ആക്കം കൂട്ടുന്നതിനായുള്ള ജനാധിപത്യ വിരുദ്ധശക്തികളുടെ- മുതലാളിത്തവും വർഗ്ഗീയശക്തികളും- ബോധപൂർവ്വമായ ഇടപെടൽ അടുത്ത കാലത്തായി ഇന്ത്യയിൽ ശക്തിപ്പെട്ടു തുടങ്ങിയിട്ടുണ്ട്.      രാഷ്ട്രീയ സമരങ്ങളുടെ അരാഷ്ട്രീയവൽക്കരണവും വിശ്വാസ്യത നഷ്ടപ്പെടുത്തലും എല്ലാ പാർട്ടികളും സംഘടനകളും പ്രചരിപ്പിക്കൽ, ഏതു വ്യക്തിയും സ്വന്തം സാമ്പത്തിക ലാഭത്തെ ആസ്പദമാക്കി മാത്രമാണ് പ്രവർത്തിക്കുന്നത് എന്നുള്ള ...

വിയെസ്സും മാറുന്ന കേരളവും

     കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ കേരളം മുഴുവൻ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരുന്നത് വി . എ സ്സിനെ കുറിച്ചായിരുന്നു. തങ്ങൾ ആഗ്രഹിക്കുന്ന വ്യക്തിയുടെ സ്ഥാനാർത്ഥിത്വത്തിനു വേണ്ടി ജനങ്ങൾ തെരുവിലിറങ്ങുന്നതും പ്രകടനം നടത്തുന്നതും കേരളത്തിലാദ്യമായി വി . എ സ്സിന്റെ കാര്യത്തിൽ തന്നെയായിരിക്കും നടന്നിരിക്കുക എന്നു തോന്നുന്നു. അഞ്ചു വർഷങ്ങൾക്കു മുമ്പായിരുന്നു അത്. ജനവികാരം കണക്കിലെടുത്ത് പാർട്ടി അതിന്റെ തീരുമാനം മറ്റിയതും മാർക്സിസ്റ്റു പാർട്ടിയുടെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും. ഇ.എം.എസ്സിനെ പാർട്ടി സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റാൻ തീരുമാനിച്ചപ്പോഴോ നായനാരെ തെ ര ഞ്ഞെടുപ്പു രംഗത്തു നിന്നു മാറ്റി നിർത്തിയപ്പോഴോ ഉണ്ടാകാത്ത പ്രതിഷേധമാണ് വി.എസ്സിന്റെ കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. സമൂഹത്തിലുണ്ടായിട്ടുള്ള ഘടനാപരമായ ചില മാറ്റങ്ങൾ ഇതിനു കാരണമായിട്ടുണ്ടോ എന്ന എന്റെ ചില സന്ദേഹങ്ങളാണ് ഇവിടെ പങ്കുവെക്കാൻ പോകുന്നത്.      പിൽക്കാലമുതലാളിത്തത്തിന്റെ പൊതുസ്വഭാവത്തെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ അമേരിക്കൻ മാർക്സിസ്റ്റ് ചിന്തകനായ ഫ്രെഡറിക് ജെയിംസൺ സൂക്ഷ്മതല സാമൂഹ്യപ്രസ്ഥാനങ്ങൾ...

ആരു നടത്തും ഇനിയൊരു വിപ്ലവം

                               ഒരു സമത്വസുന്ദരലോകത്തെ കുറിച്ചും അതിനു വേണ്ടി നടത്തേണ്ട സാമൂഹ്യ വിപ്ലവത്തെ കുറിച്ചും കുറേ നല്ല സ്വപ്നങ്ങളുണ്ടായിരിന്നു മുന്‍തലമുറകളില്‍ പെട്ട കുറേ പേര്‍ക്കെങ്കിലും. പുതിയ തലമുറക്ക് അത്തരം സ്വപ്നങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നു എന്നു തന്നെ പറയാം. സോവിയറ്റ് യൂണിടനടക്കമുള്ള സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ തകര്‍ച്ചയാണ് ഇതിന് കാരണമെന്ന് പറഞ്ഞു കൂടാ.      ചൂഷണത്തില്‍ നിന്നും ദാരിദ്ര്യത്തില്‍ മുക്തമായ ലോകത്തെ കുറിച്ചുള്ള സങ്കല്‍പം എക്കാലത്തും ഉണ്ടായിരുന്നു എങ്കിലും അത്തരമൊരു ലോകം സൃഷ്ടിക്കുന്നതിനു വേണ്ട ശാസ്ത്രീയമായ മാര്‍ഗ്ഗരേഖ തയ്യാറാക്കിയത് മാര്‍ക്സും അദ്ദേഹത്തിന്‍റെ അനുയായികളും ആയിരുന്നു. തൊഴിലാളിവർഗ്ഗമായിരുന്നു വിപ്ലവത്തിന് നേതൃത്വം കൊടുക്കേണ്ടിയിരുന്നത്. മുതലാളിത ചൂഷണം ഏറ്റവും ക്രൂരമായി അനുഭവിച്ചുകൊണ്ടിരുന്ന തൊഴിലാളികൾ അതിൽ നിന്ന് രക്ഷപ്പെടാൻ വളരെ ആത്മാർഥമായി ആഗ്രഹിച്ചു. തങ്ങളെ പോലെ തന്നെ ദുരിതം അനുഭവിക്കുന്നവരാണ് മറ്റു തൊഴിലാളികളും എന്ന തിരിച്ചറിവ് അവരിൽ ഐക്യബോധം ഉള...