അഴിമതിക്കെതിരായുള്ള ജനാഭിപ്രായം വർഷങ്ങൾക്കു മുമ്പു തന്നെ സമൂഹത്തിൽ രൂപം കൊണ്ടു കഴിഞ്ഞിട്ടുള്ളതാണ്. അതുകൊണ്ടാണ് നാല്പതു വർഷങ്ങൾക്കപ്പുറത്തു നിന്നും ലോക്പാൽ എന്ന ശബ്ദം നമ്മൾ കേൾക്കാനിടയായതും. പക്ഷെ ഈ കാലങ്ങളിലെല്ലാം തന്നെ ഈ ശബ്ദത്തെ രൂപമാക്കി മറ്റുന്നതിനെ ആരെല്ലാമോ ചേർന്ന് തടഞ്ഞുകൊണ്ടിരുന്നു. സമൂഹത്തിൽ അഴിമതി വർദ്ധിക്കുകയും നമ്മൾ ആഗ്രഹിക്കാത്ത ഇടത്തേക്കെല്ലാം അത് പടർന്ന് കയറുകയും ചെയ്തു. അവസാനം നാല്പതു വർഷങ്ങളുടെ ഇങ്ങേ തലക്കൽ അണ്ണാ ഹസാരെ എന്ന ഒരു ഗാന്ധിയന്റെ നേതൃത്വത്തിൽ ജനങ്ങൾ സംഘടിക്കുകയും ഇനിയും രൂപരഹിത ലോക്പാൽ സഹിക്കാൻ കഴിയില്ല എന്ന് പ്രഖ്യാപിക്കുകയും സർക്കാർ അതിന് കീഴടങ്ങുകയും ചെയ്തു. ലോകപാൽ ബിൽ പാർലമെന്റിൽ ഈ വർഷകാല സമ്മേളനത്തിൽ തന്നെ അവതരിപ്പിക്കും എന്ന് സമ്മതിച്ചു. ഇതിനു വേണ്ടി പൊതുസമൂഹത്തിൽ നിന്നുള്ള പ്രതിനിധികളെ കൂടി ഉൾപ്പെടുത്തി സമിതി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിരിക്കുകയാണല്ലോ. ഈ അവസരത്തിൽ ഈ നിയമത്തിന്റെ പരിധിയിൽ ആരെയെല്ലാം ഉൾപ്പെടുത്തും എന്ന കാര്യത്തിലാണ് എന്റെ സന്ദേഹം. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരും മാത്രം മതിയ...